Select Location
All Locations
State
Region
City / District
ഡ്രോൺ-മിസൈൽ ആക്രമണം; കുവൈത്ത് എയർപോർട്ടിൽ എല്ലാ വിമാന സർവീസുകളും നിർത്തിവെച്ചു

ഡ്രോൺ-മിസൈൽ ആക്രമണം; കുവൈത്ത് എയർപോർട്ടിൽ എല്ലാ വിമാന സർവീസുകളും നിർത്തിവെച്ചു

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ ആക്രമണത്തേ തുടർന്ന് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. സിവിൽ വ്യോമയാന അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.വിമാന താവളത്തിലെ ടെർമിനൽ ഒന്നിന് നേരെ ഇന്ന് കാലത്ത് ഡ്രോൺ,മിസൈൽ ആക്രമണം നടന്നിരുന്നു. ആക്രമണത്തിൽ വിമാനത്താവളത്തിന് നാശനഷ്ടം സംഭവിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു.

സംഭവത്തെ തുടർന്ന് സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതായും സർവീസുകൾ മറ്റു വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുന്നതായും സിവിൽ ഏവിയേഷൻ വകുപ്പ് വ്യക്തമാക്കിയതായി പ്രദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോഴിക്കോട്ട് നിന്നും കുവൈറ്റിലേയ്ക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചുവിട്ടു. ഐഎക്സ് 393 വിമാനമാണ് പകുതി വഴിയിൽവെച്ച് കോഴിക്കോട്ടേക്ക് തിരിച്ചു വിട്ടത്.നേരത്തെ മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്ന് (ടി-1) തിങ്കളാഴ്ച മുതൽ ആണ് വീണ്ടും പ്രവർത്തനം ആരംഭിച്ചത്.

Source : Kairali News

1 hour ago

Home Flash News