Select Location
All Locations
State
Region
City / District
‘കുട്ടികൾ ഈ സർക്കാരിനെ പൂക്കി സർക്കാർ എന്നാണ് വിളിക്കുന്നത്, മുഖ്യമന്ത്രിയെ പൂക്കി മുഖ്യമന്ത്രിയെന്നും’; പൂക്കി എന്നാൽ സ്നേഹം എന്നാണ്; അബിൻ വർക്കി

‘കുട്ടികൾ ഈ സർക്കാരിനെ പൂക്കി സർക്കാർ എന്നാണ് വിളിക്കുന്നത്, മുഖ്യമന്ത്രിയെ പൂക്കി മുഖ്യമന്ത്രിയെന്നും’; പൂക്കി എന്നാൽ സ്നേഹം എന്നാണ്; അബിൻ വർക്കി

കുട്ടികൾ ഈ സർക്കാരിനെ പൂക്കി സർക്കാർ എന്നാണ് വിളിക്കുന്നതെന്ന് അബിൻ വർക്കി. മുഖ്യമന്ത്രിയെ പൂക്കി മുഖ്യമന്ത്രിയെന്നും വിളിക്കും. സ്നേഹനിധിയായ കൂട്ടുകാരൻ എന്നാണ് പൂക്കിയുടെ അർത്ഥം. ഈ നയപ്രഖ്യാപനം സൂചിപ്പിക്കുന്നതും ആ സ്നേഹമാണ്. നിയമസഭയിലായിരുന്നു അബിൻ വർക്കിയുടെ പരാമർശം. എന്നാൽ പൂക്കി സർക്കാർ പുകഞ്ഞു പോകാതിരിക്കട്ടെയെന്ന് എം എസ് അരുൺകുമാർ മറുപടി നൽകി.

ഇടതുപക്ഷം കരുത്തോടെ കേരളത്തിൽ തിരിച്ചു വന്നിട്ടുണ്ടെന്നതാണ് ചരിത്രമെന്നും അദ്ദേഹം മറുപടി നൽകി. ഇവിടെ വൺമാൻ ഷോകൾ ഉണ്ടാകില്ലെന്നും ഒന്ന് ചിരിച്ചാൽ ഒരു ദന്തഗോപുരങ്ങളും ഇവിടെ താഴെ വീഴാൻ പോകുന്നില്ലെന്നും അബിൻ വർക്കി പറഞ്ഞു. കറുത്ത തുണി വീശിയവരെ അടിച്ചമർത്തിയവരാണ്. രക്ഷാപ്രവർത്തനം എന്ന് നിങ്ങൾ ഓമനപ്പേരിട്ട് വിളിച്ച് സംഭവത്തിന്റെ ഇര എ ഡി തോമസ് നിയമസഭയിലുണ്ട്. അങ്ങനെ വളഞ്ഞിട്ട് അടിക്കുന്നവരുടെ ഭരണമാകില്ല ഇതെന്നും അബിൻ വർക്കി പറഞ്ഞു.

Source : 24 News

1 hour ago

Home Flash News