Select Location
All Locations
State
Region
City / District
മെന്റർ ടീച്ചിങ് അവസാനിപ്പിച്ച് യുഡിഎഫ് സർക്കാർ; വഴിയാധാരമായത് ആദിവാസി വിഭാ​ഗത്തിലെ നൂറ് കണക്കിന് അധ്യാപകർ: കെ റഫീഖ്

മെന്റർ ടീച്ചിങ് അവസാനിപ്പിച്ച് യുഡിഎഫ് സർക്കാർ; വഴിയാധാരമായത് ആദിവാസി വിഭാ​ഗത്തിലെ നൂറ് കണക്കിന് അധ്യാപകർ: കെ റഫീഖ്

കഴിഞ്ഞ ഒൻപത് വർഷമായി മെൻ്റർ ടീച്ചിങ് മേഖലയിൽ ജോലിചെയ്യുന്ന മുന്നൂറോളം അധ്യാപകരെ പിരിച്ചു വിട്ട് യുഡിഎഫ് സർക്കാർ എന്തിനാണ് പാവങ്ങളോട് ഇത്രയും ക്രൂരത കാണിക്കുന്നതെന്ന് സി പി ഐ എം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. കഴിഞ്ഞ ഒമ്പത് വർഷമായി ജോലിചെയ്യുന്ന ആദിവാസി വിഭാഗത്തിൽ നിന്നുള്ള മുന്നൂറോളം അധ്യാപകരെ യുഡിഎഫ് സർക്കാർ മനുഷ്യപ്പറ്റില്ലാതെ പിരിച്ചുവിട്ടിരിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വയനാട് ജില്ലയിൽ മാത്രം 241 പേർക്കാണ് ജോലി നഷ്ടമായതെന്നും ഇതോടെ ആദിവാസി വിദ്യാർഥികളുടെ പഠനവും പ്രതിസന്ധിയിലായെന്ന് കെ റഫീഖ്. ആദിവാസി വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠന പിന്തുണ നൽകുന്നതിനുമായി സംസ്ഥാന സർക്കാർ ആദിവാസി വിഭാഗത്തിൽ നിന്ന് അഭ്യസ്ഥവിദ്യരായ മെന്റർ അധ്യാപകരെ നിയമിച്ചത് 2017ലാണ്. കുട്ടികൾക്ക് പഠന സഹായവും അതിലൂടെ വിഭാ​ഗത്തിലെ അഭ്യസ്ഥ വിദ്യരായവർക്ക് തൊഴിലും കിട്ടിയിരുന്നു. ജീവത പ്രാരാബ്ദങ്ങളോട് പട പൊരുതി വിദ്യാഭ്യാസം നേടിയവരാണവർ, ഏറെ കാത്തിരുന്നാണ് പുത്തൻ പ്രതീക്ഷയായി അവർക്കൊരു വരുമാന മാർഗ്ഗമായത്. അതാണിപ്പോൾ ഇല്ലാതാക്കുന്നത് എന്നും അദ്ദേ​ഹം ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ഒമ്പത് വർഷമായി ജോലിചെയ്യുന്ന ആദിവാസി വിഭാഗത്തിൽ നിന്നുള്ള മുന്നൂറോളം അധ്യാപകരെ യുഡിഎഫ് സർക്കാർ മനുഷ്യപ്പറ്റില്ലാതെ പിരിച്ചുവിട്ടിരിക്കുന്നു. ആദിവാസി വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠന പിന്തുണ നൽകുന്നതിനുമായി സംസ്ഥാന സർക്കാർ ആദിവാസി വിഭാഗത്തിൽ നിന്ന് അഭ്യസ്ഥവിദ്യരായ മെന്റർ അധ്യാപകരെ നിയമിച്ചത് 2017ലാണ്. ജില്ലയിൽ 241 പേർക്ക് ജോലി നഷ്ടമായി. ഇതോടെ ആദിവാസി വിദ്യാർത്ഥികളുടെ പഠനവും പ്രതിസന്ധിയിലായി.എൽപി വിഭാഗത്തിൽ മെന്റർ അധ്യാപകരെ നിയമിച്ചതിലൂടെ ആദിവാസി വിദ്യാർത്ഥികൾക്ക് അവരുടെ ഭാഷയിൽ പഠിക്കാൻ സാധിച്ചു. വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറഞ്ഞു. ഒരുപാട് കുട്ടികളെ സ്‌കൂളുകളിൽ എത്തിക്കാൻ സാധിച്ചു. അഭ്യസ്തവിദ്യരായ പട്ടികവർഗക്കാർക്ക് ജോലിയും ലഭിച്ചു. കഴിഞ്ഞ 9 വർഷമായി ഈ ജോലിയെ ആശ്രയിച്ച് കഴിയുന്ന ആദിവാസി കുടുംബങ്ങളെയാണ് യു ഡി എഫ് സർക്കാർ പ്രതിസന്ധിയിലേക്കും പട്ടിണിയിലേക്കും തള്ളിവിടുന്നത്. ജീവത പ്രാരാബ്ദങ്ങളോട് പട പൊരുതി വിദ്യാഭ്യാസം നേടിയവരാണവർ, ഏറെ കാത്തിരുന്നാണ് പുത്തൻ പ്രതീക്ഷയായി അവർക്കൊരു വരുമാന മാർഗ്ഗമായത്. അതാണിപ്പോൾ ഇല്ലാതാക്കുന്നത്.കരുപ്പിടിപ്പിച്ച് വന്ന ജീവിതം വഴിമുട്ടി നിൽക്കുന്ന ആ മനുഷ്യർ ജീവിക്കാൻ വേണ്ടി പെരുമഴയത്തും കലക്ട്രേറ്റ് പടിക്കൽ കൂടി നിന്ന് പ്രതിഷേധിക്കാനെത്തിയതാണ്. അവരുടെ മുഖത്തെ ദൈന്യതയും അനിശ്ചിതത്വവും വല്ലാത്തൊരു വേദനയാണുണ്ടാക്കുന്നത്. ഏറ്റവും പാവപ്പെട്ട ഈ മനുഷ്യരോട് എന്തിനീ ക്രൂരത സർക്കാരേ ..

Source : Kairali News

1 hour ago

Home Flash News