ലത് ശരിയല്ല... ഞാന്‍ മാത്രം അറിഞ്ഞില്ല കേട്ടോ' സുരേഷ് ഗോപി
തിരുവനന്തപുരം: കേന്ദ്രമന്ത്രിസ്ഥാനം രാജിവക്കാൻ സന്നദ്ധത അറിയിച്ചുവന്ന പ്രചരിക്കുന്ന വാർത്തകളിൽ വ്യക്തത വരുത്തി സുരേഷ് ഗോപി. വിഷയം താൻ മാത്രം അറിഞ്ഞില്ലെന്നും ഇത്തരം ‘സിനിമാ കഥകൾ’ വിശ്വസിച്ച് ആരും സമയം കളയരുതെന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു. സുരേഷ് ഗോപിയുടെ വാക്കുകൾ സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു.... നിങ്ങള്‍ അറിഞ്ഞിരുന്നോ ????? ഞാന്‍ മാത്രം അറിഞ്ഞില്ല കേട്ടോ..... സത്യം അറിയാൻ ഒരൊറ്റ ക്ലിക്ക് മതി. അതുകൊണ്ട് ഇത്തരം 'സിനിമാ കഥകൾ' വിശ്വസിച്ച് ആരും സമയം കളയരുത്. വ്യാജ വാർത്തകൾ ചമയ്ക്കുന്നവരോട്... "ലത് ശരിയല്ല... ഇനിയെങ്കിലും മാറ്റണം
കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നടക്കാനിരിക്കെ മന്ത്രിസഭയിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടുവെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. പെട്രോളിയം-പ്രകൃതി വാതക, ടൂറിസം വകുപ്പുകളുടെ കേന്ദ്രസഹമന്ത്രിയാണ് സുരേഷ് ഗോപി. 2024 തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്ന് വൻഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി വിജയിച്ചത്. കേരളത്തിൽ നിന്ന് ലോക്സഭയിലെത്തുന്ന ആദ്യ ബിജെപി എം പിയും സുരേഷ് ഗോപിയാണ്.