Select Location
All Locations
State
Region
City / District
പ്രൈവറ്റ് ബസുകളിലും ഓൺലൈൻ സ്റ്റുഡന്റ് കൺസെഷൻ; അപേക്ഷകൾ ഇനി MVD LEADS ആപ്പ് വഴി

പ്രൈവറ്റ് ബസുകളിലും ഓൺലൈൻ സ്റ്റുഡന്റ് കൺസെഷൻ; അപേക്ഷകൾ ഇനി MVD LEADS ആപ്പ് വഴി

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് പിന്നാലെ സ്വകാര്യ ബസുകളിലും ഇനി ഓൺലൈൻ വഴി വിദ്യാർഥികൾക്കുള്ള യാത്രാ കൺസെഷൻ. ഇതോടെ കൺസെഷൻ സംബന്ധിച്ച് ബസ് ജീവനക്കാരും വിദ്യാർഥികളും തമ്മിലുണ്ടാകുന്ന സ്ഥിരം തർക്കങ്ങൾ ഒഴിവാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
അപേക്ഷിക്കേണ്ടതെങ്ങനെ
മോട്ടോർ വാഹന വകുപ്പിന്റെ (MVD) എംവിഡി ലീഡ്‌സ് (MVD LEADS) എന്ന മൊബൈൽ ആപ്പ് വഴിയാണ് പുതിയ സംവിധാനം. കൺസെഷൻ ആവശ്യമുള്ള വിദ്യാർഥികൾ മൊബൈൽ ആപ്പിൽ രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കണം. യാത്രചെയ്യേണ്ട റൂട്ട് ഉൾപ്പെടെയുള്ള വിവരങ്ങൾ സഹിതം വിദ്യാലയ അധികൃതർ കൺസെഷന് ശുപാർശ നൽകും.വിദ്യാലയ അധികൃതരുടെ ശുപാർശ പരിശോധിച്ച് അതത് പ്രദേശത്തെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളാണ് കൺസെഷൻ അനുവദിക്കുക.

കൺസെഷൻ കാർഡ്
കൺസെഷൻ അനുവദിച്ചാൽ ക്യൂആർ കോഡുള്ള ഒരു കൺസെഷൻ കാർഡ് ഓൺലൈനായി ലഭിക്കും. ഇതിന്റെ പ്രിൻ്റ് എടുത്ത് ഉപയോഗിക്കാം. മൊബൈൽ ഫോൺ ഉപയോഗിക്കുന്ന വിദ്യാർഥികൾക്ക് ആപ്പിലെ ക്യൂആർ കോഡ് നേരിട്ട് കണ്ടക്ടറെ കാണിക്കാം.കണ്ടക്ടറുടെ മൊബൈൽ ഫോണിൽ ഈ ക്യൂആർ കോഡ് സ്കാൻ ചെയ്യുമ്പോൾ ഏത് റൂട്ടിലാണ് ടിക്കറ്റ് അനുവദിക്കേണ്ടതെന്ന് വ്യക്തമാകും.

Source : News18Kerala

2 hours ago

Home Flash News